നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ ജൂലൈ 25 വരെ

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10 -ന് ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ബജറ്റ് പാസാക്കാനാണ് സഭ ചേരുന്നത്. 28 ദിവസത്തേക്കാണ് സഭ ചേരുക. ആദ്യദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം അല്പസമയം സഭ നിർത്തി വയ്ക്കും. ബില്ലുകളുടെ അവതരണവും ആദ്യ ദിവസം തന്നെ തുടങ്ങും.

ജൂൺ 13 മുതൽ 15 വരെ ലോക കേരള സഭ നടക്കുമെന്നും നാലാം സമ്മേളനമാണ് ഇത്തവണത്തെത് എന്നും സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അന്നേ ദിവസങ്ങളിൽ നിയമസഭ ഉണ്ടാവില്ല. ജൂൺ 17 വരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ടു ജനപ്രതിനിധികൾക്ക് തുടരാൻ അവകാശമുണ്ട് എന്ന് സ്പീക്കർ അറിയിച്ചു. ജൂൺ പത്തിന് സഭ ചേരുമ്പോൾ പാർലമെൻററി കാര്യമന്ത്രിയായി കേരള നിയമസഭയിൽ കെ രാധാകൃഷ്ണൻ ഉണ്ടാകും എന്നും സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.

About The Author