സോണിയ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ
കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സനായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്. കെ സുധാകരൻ, ഗൗരവ് ഗൊഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണച്ചു.
ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയയെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേരാണ് നിർദേശിച്ചത്. യോഗം പ്രമേയം പാസാക്കുകയും ചെയ്തു.
സഭ സമ്മേളിക്കുന്നതിനു മുൻപ് തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നു കെസി വേണുഗോപാൽ വ്യക്തമാക്കി. ഇതിനിടെ പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നത് കാത്തിരുന്നു കാണു എന്നായിരുന്നു ഖാർഗെ പ്രതികരിച്ചു.