സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല, ഉത്തരവിറക്കി
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ് ഇറക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നേരത്തെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പത്ത് മുന്നോട്ട് വച്ചിട്ടുള്ളത്. മണ്ണുത്തി ക്യാമ്പസില്‍ താത്കാലികമായി പഠനം തുടരാം. ആര്‍ക്കും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ല. ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടിയത്. കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല. ഈ സമയം വിദ്യാര്‍ഥികള്‍ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു. ഇവരെ കേട്ടശേഷം കമ്മറ്റി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കും. ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീര്‍പ്പിലേക്ക് പോവുക.