കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ഹാൾ ടിക്കറ്റ്

05/02/2025 തീയതിയിൽ ആരംഭിക്കുന്ന രണ്ടാം വർഷ പി.ജി (വിദൂര വിദ്യാഭ്യാസം- മേഴ്സി ചാൻസ്) ജൂൺ 2024 പരീക്ഷയ്ക്കു അപേക്ഷിച്ച 2017, 2018, 2019 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും (www.kannuruniversity.ac.in) ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകർ ഹാൾ ടിക്കറ്റുകൾ പ്രിൻറ് എടുത്ത് ഫോട്ടോ പതിച്ചു അറ്റസ്റ്റ് ചെയ്തു ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.  2016 അഡ്മിഷനും അതിനു മുൻപുമുള്ള വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ 30/01/2025 തീയതി  മുതൽ വിതരണം ചെയ്യുന്നതാണ്. ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയവർ ഗവൺമെൻറ് അംഗീകരിച്ച ഏതെങ്കിലും ഐ ഡി കാർഡ് പരീക്ഷ സമയത്ത് കൈയിൽ കരുതേണ്ടതാണ്. പരീക്ഷ കേന്ദ്രം : കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്.

പ്രായോഗിക പരീക്ഷ

സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലേയും, സെൻററുകളിലേയും ഒന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ് – റഗുലർ/സപ്ലിമെൻററി) നവംബർ 2024 പ്രായോഗിക പരീക്ഷകൾ 05/02/2025 മുതൽ 12/02/2025 വരെയുള്ള തീയ്യതികളിലായി അതത് കോളേജുകളിൽ വെച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *