ഗതാഗതം നിരോധിച്ചു

0

മുത്താറിപ്പീടിക-ചെറുവാഞ്ചേരി റോഡിൽ മഞ്ഞകാഞ്ഞിരം സ്ഥലത്ത് കലുങ്ക് നിർമാണവും ഡ്രൈനേജ് പ്രവൃത്തിയും നടക്കുന്നതിനാൽ പ്രസ്തുത സ്ഥലത്തെ പി.ഡബ്ല്യു.ഡി റോഡിൽ നിന്നും പഞ്ചായത്ത് റോഡ് വഴിയുള്ള ഗതാഗതം ജനുവരി 28 മുതൽ 15 ദിവസത്തേക്ക് പൂർണമായും അടച്ചിടും. പാനൂർ -മുത്താറിപ്പീടിക-വരപ്ര-മഞ്ഞകാഞ്ഞിരം-വള്ള്യായി-മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോവുന്ന ബസുകൾ പാനൂർ-മുത്താറിപ്പീടിക-കല്ലറക്കൽ പള്ളി വള്ള്യായി -മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോകേണ്ടതാണ്. കൂടാതെ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തലശ്ശേരി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന് കീഴിലുളള എളയാവൂർ അമ്പലം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ ഉപവിഭാഗം)  അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *