വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ഇ- ചെല്ലാന്‍ അദാലത്ത്
കേരള പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് പിഴകളില്‍ 2021 മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചെല്ലാനുകള്‍ക്ക് പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാന്‍ സംയുക്ത അദാലത്ത് സംഘടിപ്പിക്കുന്നു. പ്രോസിക്യൂഷന് നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവയ്ക്കാണ് അവസരം. ജനുവരി 29ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ ഇരിട്ടി നേരമ്പോക്ക് റോഡിലുള്ള സബ് ആര് ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കന്‍ പ്ലാസ ബില്‍ഡിങ്ങിലാണ് അദാലത്ത് നടത്തുന്നത്. പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. ഫോണ്‍- 04902490001
കേരള വനിതാ കമ്മീഷന് അദാലത്ത് 24 ന്
കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന ജില്ലാ തല അദാലത്ത് ജനുവരി 24 ന് നടക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
വായനാമത്സരം: ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു
സംസ്ഥാന ലൈബ്രറി കൗൺസിൽ ജില്ലാതല വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറയിലെ എൻ.കെ ദേവാഞ്ജന ഒന്നാം സ്ഥാനം നേടി. ജി.വി.എച്ച്.എസ്.എസ് കുറുമാത്തൂരിലെ കെ.വി. മെസ്ന രണ്ടും കൂത്തുപറമ്പ് എച്ച്.എസ്.എസ് തൊക്കിലങ്ങാടിയിലെ ഇ ശ്രീലക്ഷ്മി മൂന്നും സ്ഥാനം നേടി. മുതിർന്നവർക്കുള്ള വായനാമത്സരം വിഭാഗം ഒന്നിൽ പയ്യന്നൂർ യുവജന സാംസ്കാരിക സമിതി വായനശാലയിലെ അഭിന കെ. തായിനേരി ഒന്നാമതെത്തി. വെള്ളൂർ ജവഹർ വായനശാല ഗ്രന്ഥാലയത്തിലെ പി.കെ അപർണ രണ്ടാമതും ദേശീയവായനശാല ആൻഡ് ഗ്രന്ഥാലയം, ഈങ്ങയിൽ പീടിക, തലശ്ശേരിയിലെ കെ സാന്ദ്രിന മൂന്നാമതുമെത്തി. വിഭാഗം രണ്ടിൽ തലശ്ശേരിയിലെ ശങ്കരനെല്ലൂർ വെള്ളപ്പന്തൽ ഒണക്കൻ ഗുരുക്കൾ സ്മാരക ഗ്രന്ഥാലയത്തിലെ വി.പി അനിൽകുമാറിനാണ് ഒന്നാം സ്ഥാനം. മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയം, പൂക്കോട് തലശ്ശേരിയിലെ സി പ്രമോദ്കുമാർ രണ്ടാം സ്ഥാനവും കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയം വെള്ളോറ, പയ്യന്നൂരിലെ പ്രജിത ഭാസ്കർ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല മത്സരം ഏപ്രിൽ 19, 20 തീയതികളിൽ കണ്ണൂരിൽ നടക്കും.
പി.എം ഇന്റേൺഷിപ്പ് പ്രോഗ്രാം
കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായുള്ള പി.എം ഇന്റേൺഷിപ്പ് പ്രോഗ്രാം പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പിന്റ ഭാഗമായി ഫീൽഡ് വർക്ക്, പ്രൊജക്റ്റ് തയ്യാറാക്കൽ, ഫീൽഡ് സർവ്വേ, വിവിധ വകുപ്പുകളിലെ പദ്ധതികൾ, പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതി, മറ്റ് കേന്ദ്ര, സംസ്ഥാന സ്കീമുകൾ എന്നിവയിൽ പരിശീലനം നൽകും. തിരുവനന്തപുരം ജില്ലക്ക് പുറത്ത് നിന്നുള്ളവർക്ക് ഭക്ഷണം, താമസം സൗകര്യം ഉണ്ടാകും. താൽപര്യമുള്ളവർ ഫെബ്രുവരി പത്തിനകം ceo.sarovaram@gmail.com എന്ന ഇ മെയിലിൽ ബയോഡാറ്റ അയക്കണം. ഫോൺ- 7356815518, 8281588196. വെബ്സൈറ്റ്: www.pminternship.mca.gov.in
ആർടിഎ യോഗം
ഫെബ്രുവരി ആറിന് രാവിലെ 10.30 മുതൽ കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം അന്നേദിവസം ഉച്ചക്ക് 2.30 ലേക്ക് മാറ്റിയതായി ആർടിഒ അറിയിച്ചു.
ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം-ചെറുവാഞ്ചേരി ഡേകെയർ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലർ) കരാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭിക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12നകം അപേക്ഷ സമർപ്പിക്കണം.
പത്താമുദയം പദ്ധതി: വിജയോത്സവം വെള്ളിയാഴ്ച്ച
ജില്ലാ പഞ്ചായത്തിന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള പത്താമുദയം പദ്ധതിയിൽ ജില്ലയിൽ മികച്ച വിജയം നേടിയവരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിക്കുന്നു. ജനുവരി 24 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി ഒലീന മുഖ്യപ്രഭാഷണം നടത്തും. പഠിതാക്കളെയും നൂറുശതമാനം വിജയം നേടിയ പഠന കേന്ദ്രങ്ങളേയും ആദരിക്കും.
കാട്ടാമ്പള്ളി കുളം വെള്ളിയാഴ്ച്ച നാടിന് സമർപ്പിക്കും
കണ്ണൂർ ജില്ലാ പഞ്ചായത്ത് 78 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇരിണാവ് കാട്ടാമ്പള്ളി കുളം ജനുവരി 24 ന് വൈകുന്നേരം അഞ്ചിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം വിജിൻ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി വിശിഷ്ടാതിഥിയാകും.
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 28ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. എച്ച് ആർ എക്സിക്യൂട്ടീവ്, എച്ച് ആർ മാനേജർ, അക്കൗണ്ടന്റ്, ഡോക്യുമെന്റഷേൻ അസിസ്റ്റന്റ്, ജർമൻ ട്രെയിനർ, കോഴ്സ് അഡൈ്വസർ, റിസപ്ഷനിസ്റ്റ്, കൗൺസിലർ, റിലേഷൻസ് മാനേജർ അസിസ്റ്റന്റ്, എസ്കലേഷൻ മാനേജർ, ഭാഷാപരിശീലക, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, വീഡിയോ കണ്ടൻറ് ക്രിയേറ്റർ, റീൽസ് സ്പെഷ്യലിസ്റ്റ്, പ്രോഡക്റ്റ് ഫോട്ടോഗ്രാഫർ, വെബ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, എസ് ഇ ഒ സ്പെഷ്യലിസ്റ്റ്, സോഷ്യൽ മീഡിയ മാനേജർ, സോളാർ ടെക്നീഷ്യൻ, വെൽഡർ, ഹെൽപ്പർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് അസോസിയേറ്റ് /ഔട്ട് ബൗണ്ട് എക്സ്പേർട്ട്സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ് ടു/ഡിഗ്രി, എം.ബി.എ, സി.എ/എ.സി.സി.എ/സി.എം.എ/ബി.കോം/
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 25 ന്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജനുവരി 25 ന് രാവിലെ പത്ത് മുതൽ ഉച്ച ഒന്ന് വരെ ‘പ്രയുക്തി’ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അധ്യാപകർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ് ഓഫീസർ, സ്റ്റോർ മാനേജർ, സൂപ്പർവൈസർ, അസി. മാനേജർ, യൂദിറ്റ് മാനേജർ, ഓഫീസ് സ്റ്റാഫ്, ടെലി കോളർ, അക്കാദമിക് മെന്റർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാനേജർ, അഡ്മിനിസ്ട്രേഷൻ തസ്തികകളിലാണ് ഒഴിവുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എം.എഡ്, ബി.എഡ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരണം. ഫോൺ: 04972703130
പാരമ്പര്യേതര ട്രസ്റ്റി
കണ്ണൂർ വില്ലേജ് ശ്രീ പിള്ളയാർകോവിൽ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 10ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്നും www.malabardevaswom.kerala.
റോഡ് ഗതാഗതം നിരോധിച്ചു
ശ്രീകണ്ഠാപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠാപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 24 മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നടുവിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകണം.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവ്വീസിൽ ലൈബ്രേറിയൻ ഗ്രേഡ്-നാല് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ-494/2020) തസ്തികയുടെ റാങ്ക് പട്ടിക മുഖ്യ പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥിയെ നിയമന ശിപാർശ ചെയ്തതിനാൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
ജില്ലയിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ -133/2018) തസ്തികയുടെ നമ്പർ റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.