കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

‘ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്’ : സർട്ടിഫിക്കറ്റ് കോഴ്‌സ് ഉദ്ഘാടനം ജനുവരി 25ന്

സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പും സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് – ‘ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്’ –  2025 ജനുവരി 25 ശനിയാഴ്ച ഉച്ചക്ക് തിരിഞ്ഞ് 2 മണിക്ക് വൈസ്-ചാൻസലർ പ്രൊഫ. കെ.കെ. സാജു  ഉദ്ഘാടനം ചെയ്യും. താവക്കര കാമ്പസിലെ സ്റ്റുഡന്റസ് അമിനിറ്റി സെന്ററിൽ നടക്കുന്ന ചടങ്ങിൽ  സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ (സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ്) ഡോ. കെ. ജോസഫ് തോമസ് അധ്യക്ഷത വഹിക്കും.

ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയ കഴിവുകൾ വർദ്ധിപ്പിക്കുക, ജോലിക്കായുള്ള അഭിമുഖങ്ങളിലും അവതരണങ്ങളിലും മികവ് പുലർത്തുന്നതിനുള്ള ആത്മവിശ്വാസം വളർത്തുക, അക്കാദമിക് ചർച്ചകളിലും പ്രൊഫഷണൽ കോൺഫറൻസുകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കാനുള്ള കഴിവുണ്ടാക്കുക എന്നിവ ലക്ഷ്യമിടുന്ന ഈ കോഴ്സ്,  ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കാനും ജോലിയിലും അക്കാദമിക് പ്രവർത്തനങ്ങളിലും  മുന്നേറാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രയോജനപ്പെടുന്നതാണ്. കോഴ്‌സിൽ ചേരാൻ  താൽപ്പര്യപെടുന്നവർക്ക്   ജനുവരി 24 ന് ഉച്ചതിരിഞ്ഞു  2മണി വരെ  സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്.

എം.ഫിൽ ഇംഗ്ലിഷ്: വൈവ വോസി

കണ്ണൂർ സർവ്വകലാശാലാ ഇംഗ്ലീഷ്   പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ ഇംഗ്ലിഷ് (2005 അഡ്മിഷൻ) നവംബർ 2008 പരീക്ഷയുടെ വൈവ വോസി 23.01.2025നു  11.00 മണിക്ക് പഠന വകുപ്പിൽ വെച്ച് നടത്തുന്നതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *