അഴീക്കോട് മണ്ഡലം ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് 6.22 കോടിയുടെ ഭരണാനുമതി

0

പ്രതീകാത്മക ചിത്രം

അഴീക്കോട് മണ്ഡലത്തിലെ 29 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആറ് കോടി 22 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി കെ.വി.സുമേഷ് എം.എൽ.എ അറിയിച്ചു.
ചിറക്കൽ ഗ്രാമപഞ്ചായത്തിൽ മണ്ഡപം ചാലുവയിൽ റോഡ് 20 ലക്ഷം, നിജിഷ സ്റ്റോർ മൂപ്പന്റെ വീട് കുന്നാവ് അമ്പലം റോഡ് 18 ലക്ഷം, പുഴാതി വയൽ റോഡ് 17 ലക്ഷം, അണ്ടി കമ്പനി അരയമ്പേത്ത് റോഡ് 20 ലക്ഷം, രാജാസ് യുപി സ്കൂൾ പുതിയതെരു തിരുവിടയാപ്പാറ റോഡ് 19 ലക്ഷം, അഴീക്കോടൻ മുക്ക് അലോട്ട് വയൽ റോഡ് 18 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
അഴീക്കോട് ഗ്രാമപഞ്ചായത്തിൽ അരിയാമ്പ്രം കോട്ടം മുതൽ ചേണിചേരിക്കുന്ന് വഴി ഉപ്പായിച്ചാൽ വരെ 25 ലക്ഷം, ഓലാടത്താഴെ ഉപ്പായിച്ചാൽ റോഡ് 24 ലക്ഷം, പള്ളിക്കുന്നുമ്പ്രം ഇ..എസ്.ഐ റോഡ് മുതൽ പള്ളിക്കുന്നുമ്പ്രം വായനശാല വരെ 25 ലക്ഷം, ചെമ്മരശ്ശേരിപ്പാറ ഈസൂട്ടി മുക്ക് മദനി പള്ളി റോഡ് 26 ലക്ഷം, വ്യവസായ എസ്റ്റേറ്റ് മുതൽ തീപ്പെട്ടി കമ്പനി വരെ 25 ലക്ഷം, അപർണ്ണ കമ്പനി റോഡ് 20 ലക്ഷം എന്നിങ്ങനെയും അനുവദിച്ചു.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ അരോളി ഹൈസ്കൂൾ കീച്ചേരിക്കുന്ന് റോഡ് 25 ലക്ഷം, കീച്ചേരികുന്ന് കാട്യം റോഡ് 21 ലക്ഷം, റെയിൽവേഗേറ്റ് ബാപ്പിക്കാൻ തോട് റോഡ് 23 ലക്ഷം, പുനലി മെരളി റോഡ് 21 ലക്ഷം, ജി ഡബ്ലിയു എൽ പി സ്കൂൾ വിളക്കണ്ടം റോഡ് 20 ലക്ഷം അനുവദിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്തിൽ ആലിൻകീഴിൽ കോട്ടഞ്ചേരി നേങ്ങിലേരിമൊട്ട മാലോട്ട് കണ്ണാടിപ്പറമ്പ് റോഡ് 21 ലക്ഷം, റഹ്മാനിയ പള്ളി ചവിട്ടടിപ്പാറ വയൽ റോഡ് 19 ലക്ഷം, കമ്പിൽ കുമ്മായക്കടവ് ഓട്ടു കമ്പനി റോഡ് 19 ലക്ഷം, ദേശീയ മന്ദിരം ചിരി കമ്പനി റോഡ് 21 ലക്ഷം, ടി.സി ഗേറ്റ് തൃക്കൺ മഠം ചേയി ച്ചേരി വയൽ റോഡ് 21 ലക്ഷം, കണ്ണാടിപ്പറമ്പ് ബാങ്ക് റോഡ് മുതൽ അമ്പലം വാക്കരിച്ചിറ വയാപ്രം വയൽ റോഡ് വരെ 25 ലക്ഷം അനുവദിച്ചു.
വളപട്ടണം ഗ്രാമപഞ്ചായത്തിൽ മസ്ജിദുൽ ഹുദാ റോഡ് 18 ലക്ഷം രൂപ, ഓൾഡ് പി എച്ച് ഡി മുതൽ തങ്ങൾ വയൽ താജുലും സ്കൂൾ വരെ 24 ലക്ഷം, കണ്ണൂർ കോർപ്പറേഷനിൽ കുടിക്കുണ്ട് ഡിവിഷനിൽ രാമതെരു മണ്ഡപം നെടുവപ്പൻ വയൽ കപ്പാലം വരെയും രാമതെരു എമറാൾഡ് ഫ്ലാറ്റ് മുതൽ ചാലുവയൽ ആയുർവ്വേദ ഡിസ്പെൻസറി വരെ 20 ലക്ഷം, കൊക്കേൻ പാറ റോഡ് 25 ലക്ഷം, കിസാൻ റോഡ് 22 ലക്ഷം, പയങ്ങോടൻപാറ സോഡ പീടിയ മുതൽ കുക്കു ഫാൻസി റോഡ് 20 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *