കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 23 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കണ്ണൂർ സെക്ഷൻ പരിധിയിലെ താവക്കര വേർഹൗസ് ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 23ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ജനുവരി 23 ന് രാവിലെ എട്ട് മുതൽ ഒമ്പത് വരെ ചട്ടുകപ്പാറ ടവർ ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ ചെറുവത്തല മെട്ട ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ പുറത്തീൽ ട്രാൻസ്‌ഫോർമർ പരിധിയിലും ഉച്ചക്ക് ഒന്ന് മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ പഞ്ചായത്ത് കിണർ ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ നുച്ചിലോട് ട്രാൻസ്ഫോർമർ പരിധിയിലും ഉച്ചക്ക് ഒന്ന് മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ ഏച്ചൂർ ബസാർ ട്രാൻസ്‌ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ വീനസ് ക്ലബ്, കമാൽ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 23 ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി പൂർണമായും മുടങ്ങും.