നാദാപുരത്ത് വിവാഹിതയായ യുവതി തൂങ്ങിമരിച്ചു
കോഴിക്കോട് നാദാപുരം തൂണേരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. ഫിദ ഫാത്തിമയെ ( 22 ) ആണ് ഇന്നലെ വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപാണ് ഫിദയുടെ വിവാഹം കഴിഞ്ഞത്. ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യയാണ് ഫിദ ഫാത്തിമ.
ഇന്നലെ ഉച്ചയോടെ ആണ് ഫിദ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. വൈകിട്ടോടെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.