തുര്‍ക്കിയിൽ റിസോര്‍ട്ടില്‍ വന്‍തീപ്പിടിത്തം, 66 മരണം, നിരവധി പേര്‍ക്ക് പരിക്ക്

0

തുർക്കിയിൽ സ്കീ റിസോർട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 66 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബോലു പ്രവിശ്യയിലെ ഗ്രാൻ്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.

12 നില കെട്ടിടത്തില്‍ റസ്‌റ്റോറൻ്റ് പ്രവര്‍ത്തിക്കുന്ന നിലയിലാണ് അപകടം സംഭവിച്ചത്. റസ്‌റ്റോറൻ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. റിസോർട്ടിലെ ഫയർ ഡിറ്റക്ഷൻ സംവിധാനം തകരാറായത് തീ വ്യാപിക്കുന്നതിന് കാരണമായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംഭവ സമയത്ത് 238 പേർ ഹോട്ടലിലുണ്ടായിരുന്നു എന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ കാറ്റ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

അതേസമയം തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വന്നിട്ടുണ്ട്. അപകട സമയത്ത് റിസോർട്ടിൽ ഉണ്ടായിരുന്നവർ ജനാലയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതടക്കം വിഡിയോയിൽ കാണാം. അപകടത്തെ തുടർന്ന് നിരവധി മന്ത്രിമാർ സംഭവ സ്ഥലത്തേക്ക് വന്നതായാണ് വിവരം.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *