വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
ഇന്റര്‍വ്യൂ 22ന്
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എന്‍സിഎ ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ : 513/2023), എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ഫസ്റ്റ് എന്‍സിഎ -എസ്ടി (കാറ്റഗറി നമ്പര്‍: 212/2023) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ജനുവരി 22 ന് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസ്സേജ്, എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ ഫോറം എന്നിവ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സര്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0497 2700482
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, പുരയിട ജൈവ വൈവിധ്യ സംരക്ഷണ അവതരണവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രൊജക്റ്റ് അവതരണവുമാണ് നടത്തുന്നത്. ജൂനിയര്‍(1014) സീനിയര്‍ (1518) കോളേജ് (1922) വിഭാഗങ്ങളിലാണ് മത്സരം. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി നാലിനകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്; keralabiodiversity.org?p=6023, ഫോണ്‍: 9567553557

ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ: ഐ ടി ഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ടോക്‌നോളജി, എയര്‍പോര്‍ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 8301098705

കണ്ണൂര്‍ ഗവ: ഐ ടി ഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സിസിടിവി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 9745479354

പി എസ് സി ഇന്റര്‍വ്യൂ 22ന്

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്) മലയാളം മാധ്യമം (ഫസ്റ്റ് എന്‍സിഎ – എസ്ടി) (കാറ്റഗറി നമ്പര്‍ : 738/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബര്‍ 17 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 22 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസ്സേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. അവരവരുടെ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോട് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോറം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ജില്ലാ ആഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700484

ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നമ്പര്‍ : 444/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 സെപ്തംബര്‍ 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 23, 24 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ആഫീസില്‍ ഇന്റര്‍വ്യൂ നടത്തും. പ്രൊഫൈല്‍ മെസ്സേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്.  അവരവരുടെ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോട് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0497 2700482

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത; എംഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍/ പിജിഡിപിഎസ്ഡബ്ല്യു. ഉദ്യോഗാര്‍ഥികള്‍  ജനുവരി 22 ന് രാവിലെ 11 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497-2700194

ഡോക്ടര്‍മാരുടെ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ 31 താല്കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് നകം രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍(സിവില്‍), പ്രോജക്ട് എഞ്ചിനീയര്‍ (ഇല്ക്ട്രിക്കല്‍) തസ്തികകളില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ / ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദവും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25 ന് നേരിട്ട് ഹാജരാകണം.

വിജ്ഞാന കേരളം പദ്ധതി ജില്ലാതല പരിശീലനം 21 ന്

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ കിലയും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന വിജ്ഞാന കേരളം പദ്ധതിക്ക് ജനുവരി 21 ന് ജില്ലയില്‍ തുടക്കമാകും. രാവിലെ 10.30 ന് താണ ദിനേശ് ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ ആദ്യഘട്ട പരിശീലനം നടക്കും. സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയാസൂത്രണ മാതൃകയില്‍ നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് വിജ്ഞാന കേരളം പദ്ധതി ലക്ഷ്യം വെക്കുന്നത്. ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് പേര്‍സണ്‍മാര്‍ പങ്കെടുക്കുന്ന പരിശീലനത്തിലൂടെ യുവ ജനങ്ങള്‍ക്ക് ആത്മ വിശ്വാസവും നൈപുണ്യ വികസനവും നല്‍കും.

ലേലം

കണ്ണൂര്‍ ഫാമിലി കോടതിയുടെ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച റവന്യൂ റിക്കവറി സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള കുടിശ്ശിക വസൂലാക്കുന്നതിന് ഏഴോം വില്ലേജ്, എരിപുരം ചെങ്കല്‍ ദേശം റി സ നം.46/1, വിസ്തീര്‍ണ്ണം 0.0280 ഹെക്ടര്‍ വസ്തു ഫെബ്രുവരി 25 ന് രാവിലെ 11.30 ന് പയ്യന്നൂര്‍ താലൂക്കിലെ ഏഴോം വില്ലേജ് ഓഫീസില്‍ ലേലം വഴി വില്പന നടത്തും. ഫോണ്‍- 04985 294844

ടെണ്ടര്‍ ക്ഷണിച്ചു

ആറളം പുനരധിവാസ മേഖലയിലെ കാട്ടാനകളെ തുരത്തുന്നതിന് അടിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനുള്ള പ്രവൃത്തി ഏറ്റെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. കവറിന്റെ മുകളില്‍ ആറളം പുനരധിവാസ മേഖലയിലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കുന്നത് എന്ന് രേഖപ്പെടുത്തണം. ടെണ്ടര്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ന് ഉച്ചയ്ക്ക് 12 മണി വരെ.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ അഗ്‌നിശമന ഉപകരണം റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 ന് ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 04972780226

About The Author

Leave a Reply

Your email address will not be published. Required fields are marked *