ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ എടാട്ട് ക്യാമ്പസിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.കെ.കെ ഗീതാകുമാരി അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന മുഖ്യാതിഥിയായിരുന്നു. പ്രഫ ഇൻ-ചാർജ് ഓഫ് എക്‌സാമിനേഷൻസ് പ്രഫ. ലിസി മാത്യു വിശിഷ്‌ടാതിഥിയായി.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ പി.വി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാമ്പസ് ഡയറക്‌ടർ പ്രഫ. കെ. വിഷ്‌ണു നമ്പൂതിരി, ജില്ലാപഞ്ചായത്തംഗം സി.പി. ഷിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. റീന, വാർഡ് അംഗം കെ. മുരളീധരൻ, സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. എം. സത്യൻ, അഡ്വ. കെ.എസ്. അരുൺകുമാർ, ഡോ.കെ.ടി. ശ്രീലത, പി.ടി.എ. വൈസ് പ്രസിഡന്റ് ലത തോട്ടത്തിൽ, ക്യാമ്പസ് യൂണിയൻ ജനറൽ സെക്രട്ടറി എം. രഹിത രാജ്, യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കെ അശ്വിൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.