മലപ്പുറത്ത് ഓടുന്നതിനിടെ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു
മലപ്പുറത്ത് ഓടുന്നതിനിടെ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാരക്കാടൻ ആസാദ് ആണ് മരിച്ചത്. രാവിലെ വ്യായാമം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
തമ്പാനങ്ങാടി LP സ്കൂളിനു മുന്നിലായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ അസാദ് സ്കൂൾ മതിലിലേക്ക് തെറിച്ചു വീണു. കാർ എതിരെ വന്ന ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു. ആസാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.