വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികളോട് സംവദിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി രാജിവ് അധ്യക്ഷത വഹിച്ചു. കലക്ട്രേറ്റ് ജൂനിയര്‍ സുപ്രണ്ട് എം. കിഷോര്‍ ക്യാമ്പ് വിശദീകരണം നടത്തി. ട്രൈനര്‍മാരായ ഡോ. ടി.കെ മുനീര്‍, ഡോ. ഉമേഷ് തുടങ്ങിയവര്‍ സെഷനുകള്‍ വിശദീകരിച്ചു. നിര്‍മല്‍ കുമാര്‍, കെ ഷൈജു എന്നിവര്‍ പരിശീലന ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഡോ. എബി ഡാവിഡ്, അപര്‍ണ, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ നിഷ റോസ്, ടി.കെ നിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.