വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
കണ്ണവം വനത്തില്‍ യുവതിയെ കാണാതായ സംഭവത്തില്‍ യുവതിയുടെ പഴയ കാലത്തെ ഫോട്ടോയാണ് നിലവിലുള്ളൂവെന്നും ഈ സാഹചര്യത്തില്‍ ഏതെങ്കിലും പ്രദേശത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ഏതെങ്കിലും യുവതിയെ കണ്ടെത്തുകയാണങ്കില് ആ വിവരം പൊതുജനങ്ങള്‍ യഥാസമയം കണ്ണവം പോലീസില്‍ അറിയിക്കണമെന്നും പോലീസ് അറയിച്ചു. ഫോണ്‍: 9497947272.
പാലിയേറ്റീവ് നഴ്സിംഗ് കോഴ്സ്
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സ്വാന്തന പരിചരണ വിഭാഗം ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും എ.എന്‍.എം/ജെ.പി.എച്ച്.എന്‍ കോഴ്സ് പഠനവും നഴ്സിംഗ് ഹോമുകളിലോ, പാലിയേറ്റീവ് കെയറിലോ തുടര്‍ച്ചയായ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍ : 0497 2731234
ഇന്‍ക്യുബേഷന്‍ സെന്ററില്‍ അപേക്ഷ ക്ഷണിച്ചു
അങ്കമാലി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ആരംഭിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എം.എസ്.എം.ഇ കള്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് https://shorturl.at/czCKf ല്‍ ജനുവരി 31നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890/0484 2550322/ 9446047013/ 7994903058.
ക്വട്ടേഷന്‍ ക്ഷണിച്ചു
ദേശീയ എലിപ്പനി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ എലിപ്പനി രോഗ ബാധയ്ക്കെതിരെയുള്ള ബോധവത്കരണത്തിന് അഞ്ച് ഹോര്ഡിങ്ങ്സുകള് തയ്യാറാക്കാന്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജനുവരി 23 ന് രാവിലെ 11 മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍- 04972700709
കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസറി ടീച്ചേർസ് ട്രെയിനിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് സേഫ്റ്റി & എൻവെയോൺമെന്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 04602205474, 0460 2954252
നിധി ആപ്കെ നികട് ജില്ലാ വ്യാപന പദ്ധതി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി നിധി ആപ്കെ നികട് ജില്ലാ വ്യാപന പദ്ധതി ജനുവരി 27 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കണ്ണൂർ കാൽടെക്സ് ജംഗ്ഷന് സമീപമുള്ള നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, കാസർകോട് കളനാട് ദേളി സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നടത്തും.
എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ സിറ്റിംഗ് 22 ന്
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജനുവരി 22 ന് രാവിലെ 11 മുതൽ 12 വരെ കണ്ണൂർ ജില്ല എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ ഇരിട്ടി ബ്ലോക്ക് ഓഫീസിൽ സിറ്റിംഗ് നടത്തും .
കരുതൽ നിക്ഷേപം വിതരണം
തളിപ്പറമ്പ് ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2020 മുതൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ കരുതൽ നിക്ഷേപം ജനുവരി 21 മുതൽ 24 വരെ വിതരണം ചെയ്യും. ഫോൺ : 8722768346, 04602202571, 9446682105
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (റിക്രൂട്ട്മെന്റ് ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ : 591/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഡിസംബര്‍ 12 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന് ജില്ലാ ആഫീസര്‍ അറിയിച്ചു.
ലേലം
കണ്ണൂർ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം തുക വസൂലാക്കുന്നതിന് ശ്രീകണ്ഠാപുരം വില്ലേജ്, കോട്ടൂർ ദേശം, റീ സർവെ നമ്പർ 8/106 ൽ ഉൾപ്പെട്ട 0.0202 ഹെക്ടർ വസ്തു ഫെബ്രുവരി 13 ന് രാവിലെ 11.30 ന് ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.