ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം

0

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം. വിഷയത്തിൽ അന്വേഷണം നടത്താനായി ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി വിനോദ് കുമാർ കാക്കനാട് ജയിലിൽ എത്തി. മധ്യമേഖല ഡിഐജി സന്ദർശനം നടത്തിയെന്ന ആക്ഷേപത്തിലാണ് അന്വേഷണം.ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പിറ്റേന്ന് മാത്രമാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയ ദിവസം തന്നെ പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നിലപാടിനെതിരെ കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനെ വിളിച്ചു വരുത്തിയ കോടതി ജാമ്യത്തിലിറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂരിന്റെ നിലപാടിനെ അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *