കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

പരീക്ഷാ വിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  മൂന്നാം സെമസ്റ്റർ എം.എഡ്   (സി.ബി.സി.എസ്.എസ് – റെഗുലർ/സപ്ലിമെന്ററി) നവംബർ  2024  പരീക്ഷകൾക്ക് പിഴയില്ലാതെ 2025  ജനുവരി   17   മുതൽ 21 വരെയും പിഴയോട് കൂടി ജനുവരി 22 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എം.ബി.എ- എക്സിക്യൂട്ടീവ് -ഈവനിംഗ് പ്രോഗ്രാം : ജനുവരി 25  വരെ അപേക്ഷിക്കാം 

കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ  നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ്  അഡ്മിനിസ്ട്രേഷൻ (എം.ബി.എ) – എക്സിക്യൂട്ടീവ് -ഈവനിംഗ്  പ്രോഗ്രാം”  പ്രവേശനത്തിന്  25.01.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.  അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 28.01.2025   ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in)

About The Author

Leave a Reply

Your email address will not be published. Required fields are marked *