വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

പുഷ്‌പോത്സവം-  ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രോത്സവം ചിത്രരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു. നഴ്‌സറി വിഭാഗത്തില്‍ ചാമ്പാട് വെസ്റ്റ് യു.പി.എസിലെ കെ ആദവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രൊവിഡന്‍സ് മണലിലെ യാദവ് സജീവന്‍ രണ്ടാം സ്ഥാനവും സെന്റ് മേരീസ് യു.പി.എസിലെ ദേവ്‌ന പ്രമോദ് മൂന്നാം സ്ഥാനവും നേടി. പി കൃതിക് (ശ്രീപുരം ഇംഗ്ലീഷ് മീഡിയം), കെ ദ്രുവ് (ജി.എച്ച്.എസ്.എസ്, അഴീക്കോട്) എന്നിവര്‍ക്കാണ് നഴ്‌സറി വിഭാഗത്തിലെ പ്രോത്സാഹന സമ്മാനം. എല്‍.പി വിഭാഗത്തില്‍ മട്ടന്നൂര്‍ യു.പി.എസിലെ നയ്ത്തിക്ക്  സന്തോഷ് ഒന്നാമതെത്തി. തലാപ്പ് മിക്‌സഡ് യു.പി.എസിലെ ഋതികാ പ്രണേഷ് രണ്ടാമതും ചിന്മയ വിദ്യാലയ ചാലയിലെ ഇശാനി വിലാസന്‍ മൂന്നാമതുമെത്തി. ധ്യാന്‍ നാരായണന്‍ (കിഴക്കേ ഭാഗം പിണറായി ജെ.ബി.എസ്), ദേവമിത്ര പി കെ (സെന്റ് ബക്കിത്ത, ചെറുകുന്ന്), ആന്‍ഡ്രിയ മേരി ബിജു (സെന്റ് തെരേസാസ്, കണ്ണൂര്‍) എന്നിവര്‍ എല്‍.പി വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം നേടി. ചാമ്പാട് വെസ്റ്റ് യു.പി സ്‌കൂളിലെ കെ. ആശ്രിദിനാണ് യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. കെ.എം ആദിദേവ (ജി.വി.എച്ച്.എസ്.എസ് ഗേള്‍സ് പയ്യാമ്പലം), സമഗ്ര സുജിത്ത് (വട്ടിപ്രം യു.പി സ്‌കൂള്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അയന പ്രകാശ് (ഭാരതീയ ഭവന്‍), കെ. ജിത്യ (തളാപ്പ് മിക്‌സഡ് യു.പി സ്‌കൂള്‍) എന്നിവര്‍ക്കാണ് പ്രോത്സാഹന സമ്മാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മമ്പറം എച്ച്.എസ്.എസിലെ എം.സി ആശാലക്ഷ്മി ഒന്നാം സ്ഥാനം നേടി. എം അനുജിത്ത്  (അഴീക്കോട് എച്ച്.എച്ച്.എസ്) രണ്ടാം സ്ഥാവും കെ കൃഷ്‌ണേന്ദു (സേക്രട്ട് ഹാര്‍ട്ട്‌സ്, തലശ്ശേരി) മൂന്നാംസ്ഥാനവും നേടി. എ വൈഗ(അഴീക്കോട് എച്ച്.എച്ച്.എസ്സ്), തന്മയ ദിനേശ് (കാടാച്ചിറ എച്ച്.എച്ച്.എസ്) എന്നിവര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പള്ളിക്കുന്ന് ജി.എച്ച്.എച്ച്.എസിലെ കെ ജിതുലിനാണ് ഒന്നാം സ്ഥാനം. മൊറാഴ ജി.എച്ച്.എച്ച്.എസിലെ ഫാത്തിമ റനിയ രണ്ടാമതെത്തി. നഴ്‌സറി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 150 ലധികം കുട്ടികളാണ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടി കെ ബാലന്‍ സ്മാരക ഹാളില്‍ നടന്ന ചിത്രോത്സവത്തില്‍ പങ്കെടുത്തത്.

ഉപയോഗശൂന്യമായ ഫൈബര്‍ യാനങ്ങള്‍ നീക്കം ചെയ്യണം

ആയിക്കര മാപ്പിളബേ, തലായി, അഴീക്കല്‍ മത്സ്യബന്ധന ഹാര്‍ബറിനകത്ത് ഉപേക്ഷിച്ചതായി കാണുന്ന പൊട്ടിപൊളിഞ്ഞതും ഉപയോഗശൂന്യവുമായ ഫൈബര്‍ യാനങ്ങളും യാനാവശിഷ്ടങ്ങളും 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഫിഷറീസ് വകുപ്പ് നേരിട്ട് ഇവ നീക്കം ചെയ്യുകയും നീക്കംചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ചിലവുകള്‍ പ്രസ്തുത യാന ഉടമകളില്‍ നിന്നും വസൂലാക്കി യാന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. യാനങ്ങള്‍ അനധികൃതമായി ഉപേക്ഷിച്ചത് മൂലം ഗുരുതരമായ പാരിസ്ഥിതിക പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴില്‍ കണ്ണൂര്‍ റീജിയണില്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി- കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേവാര്‍ഡില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജനുവരി 27 ന് രാവിലെ 11ന് ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി ഓഫീസിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ഥികള്‍  ഒരു മണിക്കൂര്‍ മുന്‍പായി യോഗ്യതാ-പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾ www.khrws.kerala.gov.in ൽ ലഭ്യമാണ്.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

തിരുവനന്തപുരം ആറ്റിങ്ങലിലെ അംഗീകൃത പഠനകേന്ദ്രത്തില്‍ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടു കൂടിയ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇന്റേണ്‍ഷിപ്പോടുകൂടിയ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 7994926081

വെറ്ററന്‍സ് ദിനം ആഘോചിച്ചു

രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച് വിരമിച്ച സൈനികരെ ആദരിക്കുന്നതിന്റെയും അവരോട് കൃതജ്ഞത പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി കണ്ണൂര്‍ ഡി എസ് സി സെന്റിറില്‍ നടന്ന ഒമ്പതാമത് വെറ്ററന്‍സ് ദിനാഘോഷം കേണല്‍ പരംവീര്‍ സിങ്ങ് നാഗ്ര ഉദ്ഘാടനം ചെയ്തു. രാജ്യാതിര്‍ത്തികള്‍ കാത്തു രക്ഷിക്കുന്നതിലും ആഭ്യന്തര സുരക്ഷയിലും നിര്‍ണായക ഭാഗമാണ് സൈനികരുടെ ആത്മസമര്‍പ്പണമെന്ന് അദ്ദേഹം പറഞ്ഞു.
വിമുക്തഭടന്മാര്‍ക്കുള്ള പെന്‍ഷന്‍ (എസ്.പി.എ.ആര്‍.എസ്.എച്ച്), ഇ.സി.എച്ച്.എസ്, കാന്റീന്‍ കാര്‍ഡുകള്‍ എന്നിവയ്ക്കുള്ള കൗണ്ടറുകള്‍ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടിയില്‍ വിമുക്ത സൈനികരുടെയും കുടുംബത്തിന്റെയും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായി വിവിധ കൗണ്ടറുകളും തുറന്നിരുന്നു.

പി.എസ്.സി ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലയില്‍ എന്‍ സി സി/സൈനികക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിമുക്ത ഭടന്മാരില്‍ നിന്നും പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍: 145/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 22 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ആഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഇന്റര്‍വ്യൂ ദിവസം ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജനുവരി 18ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്  ”പ്രയുക്തി” സംഘടിപ്പിക്കുന്നു. അഡ്മിഷന്‍ കൗണ്‍സിലര്‍, കോഴ്‌സ് മാര്‍ക്കറ്റിംങ് സ്റ്റാഫ്, ഇന്റേണ്‍ഷിപ്, ഇന്‍സ്ട്രക്ടര്‍, സീനിയര്‍ ഇന്‍സ്ട്രക്ടര്‍, ഓണ്‍ലൈന്‍ ഫാക്കല്‍റ്റി, അബാക്കസ് ടീച്ചര്‍, മാത്തമാറ്റിക്‌സ് ടീച്ചര്‍, പി.എസ്.സി കോച്ചിങ് ഫാക്കല്‍റ്റി, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍, സബ് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നത്. പ്ലസ് ടു, ഡിപ്ലോമ, ബിരുദം, എംബിഎ, ബി ടെക്/ഡിപ്ലോമ (മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍), ബിഎഫ്എ, എംസിഎ, പിജിഡിസിഎ, ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ, എസ്.എ.പി, എസ്4എച്ച്എഎന്‍എ ഗ്രാഫിക് ഡിസൈന്‍, ഡിടിപി, എം.എസ്.സി,ബി ടെക്, എം ടെക്, എം.എ ഇംഗ്ലീഷ്, എം.എസ്.സി മാത്തമാറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ മൂന്ന് സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം എത്തണം. ഫോണ്‍- 04972703130

മോണ്ടിസ്സോറി അധ്യാപക പരിശീലനം

കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍ : 9072592412, 9072592416

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേക്ക് നാല് മാസത്തേക്ക് 4+1 സീറ്റുള്ള വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനായി ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജനുവരി 21 ന് വൈകുന്നേരം നാല് മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0497 2711621

About The Author

Leave a Reply

Your email address will not be published. Required fields are marked *