കെ.എസ്.ഇ.ബി മുന്നറിയിപ്പ്
പിണറായി 110 കെ.വി. സബ്സ്റ്റേഷൻ മുതൽ കാടാച്ചിറ സ്റ്റാർ ടവർ വഴി മുണ്ടയാട് 110 കെ.വി. സബ്സ്റ്റേഷൻ വരെ പിണറായി, മാവിലായി, പെരളശ്ശേരി, കടമ്പൂർ, എടക്കാട്, ചെമ്പിലോട്, ചേലോറ, എളയാവൂർ, വലിയന്നൂർ വില്ലേജുകളിൽ കൂടി കടന്നു പോവുന്ന നവീകരിച്ച 110 കെ.വി. ഡബിൾ സർക്ക്യൂട്ട് ലൈനിൽ ജനുവരി 16 മുതൽ ഏത് സമയത്തും വൈദ്യുതി പ്രവഹിക്കുന്നതിനാൽ ലൈനുമായോ, ടവറുമായോ, അനുബന്ധ ഉപകരണങ്ങളുമായോ യാതൊരു വിധ സമ്പർക്കത്തിലും ഏർപ്പെടാൻ പാടില്ലന്ന് ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. ടവറിലോ, ലൈനിലോ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണം. ലൈനിൻ്റെ ചുവട്ടിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയോ, യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുത്. മുന്നറിയിപ്പിന് വിപരീതമായി പ്രവർത്തിച്ചാലുള്ള കഷ്ടനഷ്ടങ്ങൾക്ക് വൈദ്യുതി ബോർഡോ ജീവനക്കാരോ ഉത്തരവാദികൾ അല്ലെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. ഫോൺ : 9496011402, 9496011326