കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 15 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ കാണന്നൂര്‍ ഹാന്‍ഡ്ലൂം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 15ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വലിയന്നൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയും, വാരം കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും, വാരം കടവ് ജംഗ്ഷന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയും, കമാല്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ പത്ത് വരെയും അണ്ണാക്കൊട്ടന്‍ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും കാഞ്ഞിരോട് തെരു ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ച്.ടി ലൈന്‍ പ്രവൃത്തി ഉള്ളതിനാല്‍ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി, ഇടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5:30 വരെ പൂര്‍ണമായി വൈദ്യുതി മുടങ്ങും.