കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
അധ്യാപക നിയമനം
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠനവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: 55% മാർക്കിൽ കുറയാതെയുള്ള എൽ. എൽ. എം ബിരുദം (നിയമാനുസൃത ഇളവുകൾ ബാധകം), നെറ്റ് (അഭികാമ്യം). യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളുമായി 21-01-2025ന് രാവിലെ 10 മണിക്ക് തലശ്ശേരി പലയാടുള്ള നിയമപഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ് – സപ്ലിമെന്ററി – 2023 അഡ്മിഷൻ/സിലബസ് & 2022 അഡ്മിഷൻ/സിലബസ്), നവംബർ 2024 പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന /സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.01.2025ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി. ബി. സി. എസ്. എസ്. -റെഗുലർ – 2022 അഡ്മിഷൻ), നവംബർ 2024 പരീക്ഷയുടെ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.01.2025ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ടൈം ടേബിൾ
05.03.2025 ന് ആരംഭിക്കുന്ന ഒന്നാം വർഷ വർഷ ബിരുദാനന്തര ബിരുദം (വിദൂര വിദ്യാഭ്യാസം – 2011 മുതൽ 2019 അഡ്മിഷൻ വരെ – മേഴ്‌സി ചാൻസ്) ജൂൺ 2024 പരീക്ഷകളുടെ ടൈം ടേബിൾസർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
12.02.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 22.01.2025 മുതൽ 25.01.2025 വരെ പിഴയില്ലാതെയും 28.01.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ 2023 അഡ്മിഷൻ ഇന്റെഗ്രേറ്റഡ് എം.പി.ഇ.എസ് വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് (സി.ബി.സി.എസ്.എസ് – റെഗുലർ), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ജനുവരി 23 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.