സമാധി കല്ലറ പൊളിക്കാൻ തീരുമാനം; ഉത്തരവ് സബ് കളക്ടറുടേത്

0

നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ പൊളിക്കാൻ തീരുമാനം. സമാധി സ്ഥലം സന്ദർശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള തീരുമാനം എടുത്തത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.


നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്.കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി. ഫോറൻസിക് സൈൻ്റിഫിക് ഓഫീസർ ലീന വി നായരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *