നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍
നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ അവസാനത്തില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള അവസാനത്തെ ആണിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്ക് രാജി നല്‍കിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് വെളിപ്പെടുത്തല്‍.നിലമ്പൂരില്‍ മലയോര മേഖലയില്‍ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം യുഡിഎഫിനോട് അഭ്യര്‍ത്ഥിച്ചു. മലപ്പുറം DCC പ്രസിഡന്റ വി. എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് അന്‍വര്‍ പറഞ്ഞു.
പിണറായിസത്തിനെതിരെ പിന്തുണ നല്‍കി പൊതു സമൂഹത്തോട് നന്ദി പറഞ്ഞാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കും നിയമസഭയില്‍ ആദ്യമായി എത്തിച്ചേരാന്‍ പിന്തുണ നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു.