മദ്യ ലഹരിയിൽ പശുക്കളുടെ അകിട് അറുത്തു; പ്രതി പടിയിൽ
ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസമായിരുന്നു ചാംരാജ്പേട്ടിലെ വിനായക് നഗറിൽ ആർ എസ് എസ് പ്രവർത്തകൻ കർണൻ എന്നയാളുടെ മൂന്നു പശുക്കൾ ആക്രമത്തിന് ഇരയായത്. മൂന്നു പശുക്കളും ചോരവാർന്ന് തൊഴുത്തിൽ നിന്ന് നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. ഈ വീടിനു സമീപത്ത് തയ്യൽ കടയിൽ സഹായി ആയി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ ഷെയ്ഖ് നാസർ. ഇയാൾ മദ്യ ലഹരിയിലാണ് ക്രൂരകൃത്യം ചെയ്‌തതെന്നാണ് നിഗമനം. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു . ബി എൻ എസ് 325-ാം വകുപ്പ് പ്രകാരമാണ് കേസ്.