കേരളത്തിൽ 20 കോച്ചുകളുള്ള വന്ദേഭാരത് ഓടിത്തുടങ്ങി

0

കേരളത്തിൽ 20 കോച്ചുകളുള്ള വന്ദേഭാരത് സർവീസ് ആരംഭിച്ചു. ഇന്നാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. 312 അധികം സീറ്റുകൾ യാത്രക്കാർക്ക് ലഭിക്കും. അധികമായി നാല് കോച്ചുകൾ ഉൾപ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്. കേരളത്തിൽ നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകൾ നീലയും വെള്ളയും നിറത്തിലാണ്.

എന്നാൽ 20 കോച്ചുകളുള്ള വന്ദേഭാരതിന് ഗ്രേ,ഓറഞ്ച്,ബ്ലാക്ക് നിറമാണ്. നിലവിലെ 16 കോച്ചുള്ള ട്രെയിൻ ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് എക്‌സ്പ്രസുകൾ അറ്റകുറ്റപ്പണികൾക്കായി മറ്റും.തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമായിരിക്കും പുതിയ ട്രെയിൻ ഓടിക്കുക.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാരത് സർവ്വീസാണ് തിരുവനന്തപുരം- കാസർകോട് റൂട്ടിലൊടുന്നത്. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും നിലവിൽ സർവ്വീസുണ്ട്. രാവിലെ 5.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 1.20 ന് കാസർഗോഡ് എത്തുന്നു. മടക്കയാത്ര കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം.

About The Author

Leave a Reply

Your email address will not be published. Required fields are marked *