ജാമ്യവ്യവസ്ഥ ലംഘിച്ച് തുർക്കി യാത്ര: പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്

0

യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി.ജെ.എം. കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറന്റ്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഫിറോസ് തുര്‍ക്കിയിലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി.

നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസിലാണ് ഫിറോസ് ജാമ്യം നേടിയത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. ഫിറോസ് തുടങ്ങിയവരായിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്.

ബാരിക്കേഡ് മറികടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരടെക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ പണം കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞു.

പാസ്‌പോര്‍ട്ടുള്ള പ്രതികള്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *