തിരുപ്പതി ക്ഷേത്രത്തിലെ അപകടം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ

0

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ. അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപകടത്തിനിരയായവരുടെ ആശ്രിതർക്ക് 25 ലക്ഷം വീതം ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്.വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ആറ് പേർ മരിച്ചിരുന്നു. മരിച്ചവരിൽ പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മലയും ഉണ്ടായിരുന്നു. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു.

തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് തിരക്കില്‍ ശ്വാസതടസം അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ എത്തിച്ചു. എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ മുഖ്യന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *