കണ്ണൂർ കോർപ്പറേഷൻ ഊരുകൂട്ടം ചേർന്നു
കോർപ്പറേഷനിലെ പട്ടിക വർഗ്ഗവിഭാഗത്തിലെ ജനങ്ങൾ ജനകീയാസൂത്രണ പദ്ധതിയിലെ പ്രത്യേക ആനൂകൂല്യങ്ങൾ കൈപ്പറ്റണമെന്ന് കുറുവ പള്ളിക്കു സമീപം വിളിച്ചു ചേർത്ത ഊരു കൂട്ടയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മേയർ മുസ്ലിഹ് മoത്തിൽ ആവശ്യപ്പെട്ടു. ആനൂകൂല്യങ്ങൾ കൈപ്പറ്റാത്തതിനാൽ ഇവർക്കായി അനുവദിച്ച പ്രത്യേക ഘടക പദ്ധതി തുക വർഷം തോറും വിനിയോഗിക്കാൻ സാധിക്കുന്നില്ല യെന്നും മേയർ ഊരുക്കൂട്ട അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. ഊരുക്കൂട്ട മൂപ്പൻ പി.പി.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് റിസോർസ് പേഴ്സൺ പദ്ധതികൾ വിശദീകരിച്ചു. കൗൺസിലർ മിനി. കെ.എൻ, പ്രമോട്ടർ സോവിയ. വി,സി.രമണി, സന്ദീപ് . എം, കാർത്തായനി, വിജയൻ പി.പി., സുഭാഷിണി എന്നിവർ പ്രസംഗിച്ചു.