മൂന്നാറില്‍ റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു
മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസ്സുകാരന് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഒമ്പതു വയസ്സുകാരന് പ്രഭാ ദയാലാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ റിസോട്ട് ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.