മട്ടന്നൂർ ഉളിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ: കണ്ണൂർ ഉളിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.ഇരിട്ടി കയ്യോന്ന് പാറ സ്വദേശികളായ കെ ടി ബീന,ബി ലിജോ എന്നിവരാണ് മരിച്ചത്. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ഇരിട്ടി-മട്ടന്നൂര്‍ പാതയില്‍ ഉളിയില്‍ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയർഫോഴ്സ് എത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.