കണ്ണൂർ പുഷ്പോത്സവം 16 മുതൽ 27 വരെ; പന്തൽ കാൽനാട്ടൽ കർമ്മം നടന്നു
പുഷ്പോത്സവത്തിനുള്ള പന്തലിൻ്റെ കാൽനാട്ടിൽ അരുൺ കെ വിജയൻ ഐ എ എസ് നിർവഹിച്ചു.ചൊവ്വാഴ്ച രാവിലെ പോലീസ് മൈതാനിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി യു. കെ . ബി നമ്പ്യാർ അധ്യക്ഷത വഹിച്ചു.സൊസൈറ്റിസെക്രട്ടറി പി വി രത്നാകരൻ സ്വാഗതവും ട്രഷറർ കെ എം ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.കെ സുലൈമാൻ,എം.കെ മൃദുൽ, ഇ.ജി ഉണ്ണികൃഷ്ണൻ,പ്രമോദ് കരുവാത്ത്,പി. പി. കെ പ്രകാശൻ എന്നിവർ സംസാരിച്ചു.ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവം16 മുതൽ 27 വരെ പോലീസ് മൈതാനിയിൽ നടക്കും.