കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്.സി/എം.ബി.എ/ എം.എൽ.ഐ.എസ്.സി/എം.സി.എ/ എൽ.എൽ.എം/എം.പി. ഇ.എസ്. (സി.ബി.സി.എസ്.എസ്- റെഗുലർ/സപ്പ്ളിമെന്‍ററി), നവംബർ 2024 പരീക്ഷാ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രൊജക്ട്/ വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എം.എ. എക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024, പ്രൊജക്ട്/ വൈവ പരീക്ഷകൾ 23.01.2025 ന് താവക്കര ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.