വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
അതിഥി അധ്യാപക നിയമനം
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.
വനം വകുപ്പിൽ കണ്ണൂർ ജില്ലയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ-027/2022 ഡയറക്ട് റിക്രൂട്ട്മെന്റ്) നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
വായനാമത്സര വിജയികൾ
കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വിവിധ വായനാമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. അഖിലകേരള വായനാമത്സരത്തിൽ കാടാച്ചിറ ഹയർസെക്കൻഡറി സ്കൂളിലെ പി. നേഹ ഒന്നാം സ്ഥാനം നേടി. ചെമ്പിലോട് ഹയർസെക്കന്ററി സ്കൂളിലെ ടി.കെ. അൻജിത രണ്ടാം സ്ഥാനവും അഴീക്കോട് ഹൈസ്കൂളിലെ എം.പി. ഫാത്തിമ മൂന്നാം സ്ഥാനവും നേടി. 16-25 വയസ്സ് വരെയുള്ള മുതിർന്നവരുടെ വായനാമത്സരം വിഭാഗം ഒന്നിൽ വി. അഞ്ജന (സംസ്കാര വായനശാല ആൻഡ് ഗ്രന്ഥാലയം), പി.വി. പ്രജുൽ (ഇരിവേരി നെസ്റ്റ് ലൈബ്രറി), എൻ. അശ്വന്ത് (ഗാന്ധിസ്മാരക വായനശാല ആൻഡ് കെ.സി.കെ.എൻ ലൈബ്രറി.) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 26 വയസ്സിന് മുകളിൽ മുതിർന്നവരുടെ വായനാമത്സരം വിഭാഗം രണ്ടിൽ കെ. സുരേഖ (സമദർശിനി വായനശാല) ഒന്നാമതായി. പി.പി. സജിത്ത് (വിജ്ഞാനദായിനി, കുറ്റിക്കകം) രണ്ടും കെ.വി. ഷീബ (പൊതുജന വായനശാല, മുണ്ടയോട്) മൂന്നും സ്ഥാനം നേടി.
വാക് ഇൻ ഇന്റർവ്യൂ
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും യോഗ്യതയുളള ഡോക്ടർമാർക്ക് പങ്കെടുക്കാം. ജനുവരി 11ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ ഇന്റർവ്യൂ നടത്തുമെന്ന് ഡിപിഎം മാനേജർ അറിയിച്ചു. ഫോൺ: 0497 2709920.
കെൽട്രോൺ കോഴ്സുകൾ
കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡിസി.എ, ഡി.സി.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, വേഡ് പ്രോസസിങ്ങ് ആൻഡ് ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0460 2205474, 2954252
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് മാറ്റം
പയ്യന്നൂർ സബ് ആർടി ഓഫീസിനു കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ ജനുവരി ഏഴ് മുതൽ ഏച്ചിലാംവയലിൽ നിന്നും കാങ്കോൽ കരിങ്കുഴി ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റിയതായി ജോയിന്റ് ആർടിഒ അറിയിച്ചു.
ഡിസിഎ, ടാലി കോഴ്സുകൾ
പൂപ്പൊലി പ്രത്യേക ട്രിപ്പ്
വയനാട് പൂപ്പൊലി പുഷ്പോത്സവത്തിലേക്ക് പ്രത്യേക ട്രിപ്പ് ഒരുക്കി കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ. ജനുവരി 12ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ടു കുറുവ ദ്വീപ്, കാരാപുഴ ഡാം, പൂപ്പൊലി എന്നിവ സന്ദർശിച്ച് രാത്രി 10.30ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയാണ് ചാർജ്. ഫോൺ: 9497007857, 8089463675
സീറ്റൊഴിവ്
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിൽ സീറ്റൊഴിവ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0490 2321888, 9400096100.
വാക് ഇൻ ഇന്റർവ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നാല് മാസത്തേക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മൂന്ന് ഒഴിവുകൾ. 40 വയസ്സാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ഉള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുളളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് കണ്ണൂർ റബ്കോ ഹൗസ്, ആറാം നിലയിലെ ഓഫീസിൽ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ഹാജരാവുക. 25,000 രൂപ പ്രതിമാസ ഏകീകൃത വേതനം ലഭിക്കും. ഫോൺ: 0497 2711621.
ക്വട്ടേഷൻ ക്ഷണിച്ചു
റിപ്പബ്ലിക് ദിനറാലിയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനും റാലിയിൽ അനുഗമിക്കുന്നതിനുമായി സഞ്ചരിക്കുന്ന പ്ലോട്ട് വാഹനം സഹിതം തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സീൽ ചെയ്ത് ജനറൽ ഐ.ഇ.സി എന്ന മേൽക്കുറിപ്പൊടെ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കണ്ണൂർ എന്ന വിലാസത്തിൽ ജനുവരി 17ന് രാവിലെ 11ന് മുമ്പായി സമർപ്പിക്കണം.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ലാന്റ് അക്വിസിഷൻ ഓഫീസിന് വേണ്ടി കരാർ വാഹനം (ഏഴ് സീറ്റുള്ളത്) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ സ്പെഷ്യൽ തഹസിൽദാർ, കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട്, ഒറ്റത്തെങ്ങ്, അലവിൽ പി ഒ, കണ്ണൂർ 670008 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം. ഫോൺ: 0497-2996439