യു പ്രതിഭക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ
യു പ്രതിഭ എംഎൽഎക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ രംഗത്ത്. പ്രതിഭയ്ക്ക് എതിരായ സൈബർ ആക്രമണം ജുപ്സാവഹമാണെന്ന് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഭയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ല. ഇതിൻ്റെ പിന്നിൽ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും പറഞ്ഞു. സിപിഐഎം നേതൃത്വത്തിൻ്റെ അറിവോടെ കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അഡ്വ ബി ഗോപാലകൃഷ്ണൻ കുറിപ്പിൽ പറയുന്നു.