വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി, ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഡിസംബർ 21. ഫോൺ : 7560865447, 9745479354, 8301098705
ജില്ലാ കേരളോത്സവം ഡിസംബർ 27 മുതൽ അഴീക്കോട്ട്

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബർ 27, 28, 29 തീയ്യതികളിലായി അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്‌നകുമാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കേരളോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം 27ന് രാവിലെ 9:30ന് ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി. എൻ ജോസഫ് നിർവഹിക്കും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 28ന് വൈകീട്ട് അഞ്ച് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്‌നകുമാരി അധ്യക്ഷയാവും. കെ വി സുമേഷ് എംഎൽഎ മുഖ്യാതിഥിയും സിനിമാതാരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയുമാകും.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകൾ, ഒമ്പത് മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ മൂവായിരത്തിലധികം യുവജനങ്ങളാണ് പങ്കെടുക്കുക.
18 വയസ്സു മുതൽ 40 വയസ്സു വരെയുള്ള മത്സരാർഥികളെയാണ്  പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. അഴീക്കോട് വൻകുളത്ത് വയൽ ഹയർസെക്കൻഡറി സ്‌കൂൾ, അക്ലിയത്ത് എൽ പി സ്‌കൂൾ, പഞ്ചായത്ത് മിനി സ്റ്റേഡിയം, അഴീക്കോട്‌ ബാങ്ക്  ഹാൾ എന്നിവയാണ് പ്രധാന വേദികൾ.
ഡിസംബർ 25ന് വൈകിട്ട് അഞ്ച് മണിക്ക് പൂതപ്പാറയിൽ നിന്ന് വൻകുളത്ത് വയൽ വരെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. സ്റ്റേജ് മത്സരം ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന ജല സംഗീതശില്പം അരങ്ങേറും.
ജില്ലാ പഞ്ചായത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ അഡ്വ ടി സരള, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ അജീഷ്, യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം സിപ ഷിജു, ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് പികെ ശാന്തി, ജൂനിയർ സൂപ്രണ്ട് ശ്രീജയ ടിപി എന്നിവർ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കിൽ എരുവേശ്ശി വില്ലേജിലുള്ള ശ്രീ പാടിക്കുറ്റി ഭഗവതി ക്ഷേത്രത്തിൽ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിൽ ജനുവരി 18ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിലും നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും സൗജന്യമായി ലഭിക്കും.

ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്ന കല്ല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, മാട്ടൂൽ, ചെറുതാഴം, നാറാത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും ജില്ലാ, ഉപജില്ലാ കലോൽസവം, ജില്ലാ കായികമേള, യൂണിവേഴ്സിറ്റിതല മത്സരങ്ങൾ എന്നിവയിൽ മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് അവരുടെ മേഖലയിൽ തുടർന്നും പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാനം, സ്‌കൂൾ സർട്ടിഫിക്കറ്റ്, വിജയിച്ച ഇനത്തിന്റെ സർട്ടഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം താവത്ത് പ്രവർത്തിക്കുന്ന കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10 നകം അപേക്ഷ ഹാജരാക്കണം. ഫോൺ :  9744980206

ജില്ലാ വികസന സമിതി യോഗം 28ന്

ജില്ലാ വികസന സമിതി യോഗം ഡിസംബർ 28 ന് രാവിലെ 11 ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.

രജിസ്ട്രേഷൻ പുതുക്കൽ

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത, വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാത്ത ഡിസംബർ 31 നകം 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നില നിർത്തി രജിസ്‌ട്രേഷൻ പുതുക്കാം. പുതുക്കൽ നടത്തേണ്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ നേരിട്ടോ ദൂതൻ മുഖേനയോ രജിസ്ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി മാർച്ച് 18 നകം രജിസ്ട്രേഷൻ പുതുക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0497-2700831

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് റീ വയറിംഗ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ആറ് ഉച്ചക്ക് 12 മണി വരെ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂനിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് വയറിംഗ് മെറ്റീരിയൽസ് വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല് ഉച്ചക്ക് 2.30 മണി വരെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *