കാരവനില്‍ യുവാക്കളുടെ മരണം; മരണകാരണം എസി ഗ്യാസ് ചോര്‍ച്ചയെന്ന് നിഗമനം

0

കോഴിക്കോട് ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ചത് എസി ഗ്യാസ് ചോര്‍ച്ച കാരണമെന്ന് നിഗമനം. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്താന്‍ പൊലീസും പിഡബ്ലുഡി ഇലക്ട്രിക്കല്‍ വിഭാഗവും വാഹന നിര്‍മ്മാതാക്കളും പരിശോധന നടത്തും.

നാല് മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണ് മരിച്ചത്.

പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

എസിയില്‍ നിന്നോ കാരവാനില്‍ ഘടിപ്പിച്ച ജനറേറ്ററില്‍ നിന്നോ വിഷവാതകം വന്നതാകാം മരണകാരണം എന്നാണ് പൊലീസ് നിഗമനം. സംശയിക്കാവുന്ന മറ്റ് തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *