ജിഷ വധക്കേസ്; അമീറുല്‍ ഇസ്‍ലാമിന്‍റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോർട്ട്
പെരുമ്പാവൂർ ജിഷ വധക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതി അമീറുല്‍ ഇസ്‍ലാമിന്‍റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോർട്ട്.തൃശൂർ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രിം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങള്‍, വ്യാകുലത, ഭയം എന്നിവ പ്രതിയെ അലട്ടുന്നില്ലെന്നും റിപ്പോർട്ട്. വിയ്യൂർ സെൻട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും ഇയാളെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.
കേസില്‍ അമീറുല്‍ ഇസ്‌ലാമിന്‍റെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു.പ്രതിയുടെ മനഃശാസ്ത്ര-ജയില്‍ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതേക്കുറിച്ച് പഠിച്ച് റിപ്പോർട്ടും സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.2016 ഏപ്രില്‍ 28നായിരുന്നു പെണ്‍കുട്ടി പെരുമ്ബാവൂരിലെ വീട്ടില്‍ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രതിയുടെ ഡി.എൻ.എ സാമ്ബിളുകള്‍ വിടിന്‍റെ പുറത്തെ വാതിലില്‍ നിന്നും പെണ്‍കുട്ടിയുടെ നഖത്തിനുള്ളില്‍ നിന്നും ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം പ്രതി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നതിന് ദൃക്‌സാക്ഷികളുമുണ്ട്. പ്രതിയുടെ ചെരിപ്പും മുറിവേല്‍പ്പിക്കാൻ ഉപയോഗിച്ച കത്തിയും തൊട്ടടുത്ത പറമ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.