മോശം ഭക്ഷണം: പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനം
ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനമെന്ന് പരാതി.കൊല്ലത്തെ ഡൊണാള്‍ഡ് ഡക്ക് എന്ന ഹോട്ടലിന്റെ ഉടമയ്ക്ക് എതിരെയാണ് പരാതി. കുട്ടികളടക്കമുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.ഭക്ഷണത്തിന് രുചിയില്ലെന്ന് ഹോട്ടല്‍ അധികൃതരെ അറിയിച്ച കുടുംബം, ഭക്ഷണത്തില്‍ മണ്ണ് കണ്ട വിവരവും അറിയിച്ചു. ഇതില്‍ പ്രകോപിതനായ ഹോട്ടല്‍ ഉടമ ടൈറ്റസ് മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടെയുണ്ടായിരുന്നവരെയും ക്രൂരമായി മര്‍ദ്ദിച്ചു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ടൈറ്റസിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.