കാനാമ്പുഴ പുനരുജ്ജീവനം ഒന്നാം ഘട്ട ഉദ്ഘാടനം ഡിസംബർ 26ന്

0

‘കണ്ണൂർ കാലത്തിനൊപ്പം’ എന്ന കണ്ണൂർ നിയോജക മണ്ഡലം വികസന പരിപാടിയിൽ ഉൾപ്പെടുത്തി കണ്ണൂർ കോർപ്പറേഷനിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ ഡോ. ടിഎൻ സീമ മുഖ്യപ്രഭാഷണം നടത്തും.


ഡിസംബർ 24, 25 തീയ്യതികളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ 24 ന് താഴെ ചൊവ്വ ഗവ. യു.പി. സ്‌കൂളിൽ കുട്ടികളുടെ ചിത്രരചനാ ക്യാമ്പ് നടത്തും. ഉച്ചക്ക് രണ്ടിന് മേലെ ചൊവ്വ സഹകരണ ബാങ്ക് ഹാളിൽ കാനമ്പുഴ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സെമിനാർ നടത്തും. രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കാനാമ്പുഴ അതിജീവന സമിതി കൺവീനർ എൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *