വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ക്വട്ടേഷൻ ക്ഷണിച്ചു
പരപ്പ പട്ടികവർഗ വികസന ഓഫീസിന്റെ കീഴിൽ പെരിങ്ങോത്ത് പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൻ സ്‌പോർട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് ആവശ്യമായ കൊതുക് വല (സിങ്കിൾ) വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി ഏഴിന് വൈകുന്നേരം 3.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
ഇ-ചലാൻ അദാലത്ത് പയ്യന്നൂരിൽ
മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് ഡിസംബർ 27, 28 തീയ്യതികളിൽ പയ്യന്നൂർ സബ് റീജ്യനൽ ആർടി ഓഫീസിനോട് ചേർന്ന ഹാളിൽ നടത്തും. പല കാരണങ്ങളാൽ ചലാൻ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താം. അദാലത്തിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ പ്രവർത്തിക്കും. സമയം രാവിലെ പത്തര മുതൽ വൈകിട്ട് നാലുവരെ. ചലാൻ അടയ്ക്കാൻ വരുന്നവർക്ക് എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ യുപിഐ ആപ്പ് വഴിയോ പിഴ അടയ്ക്കാം.
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 17 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.srccc.in ൽ ലഭ്യമാണ്.
കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രങ്ങൾ; പുനർജനി യോഗ മമ്പ 9446391015, നവോദയ യോഗ ശിക്ഷൻ കേന്ദ്ര, തലശ്ശേരി 9847646437, സ്ഥിതി യോഗ സെന്റർ പായം 9495213775, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം മയ്യിൽ 9495789470, മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി, പയ്യന്നൂർ 7560899201, സ്മാർട്ട് യോഗ ക്ലബ് മട്ടന്നൂർ 9497609780, പ്രകൃതിയോഗ സെന്റർ തളിപ്പറമ്പ 9847825219, പീപ്പിൾസ് ലാ ഫൗണ്ടേഷൻ റെയിൽവേ സ്റ്റേഷന് എതിർവശം 9048591662, പികെഎസ് യോഗ കളരി അക്കാദമി ചെറുകുന്ന് 9497145859, ഫ്രണ്ട്സ് ഓഫ് യോഗ പാനൂർ 7017433887, കടത്തനാടൻ ആരോമൽ കളരി സംഘം മട്ടന്നൂർ 9526800966, സമഗ്ര യോഗ മെഡിറ്റേഷൻ സെന്റർ കേളകം 9388461156, പുനർജനി യോഗ മൈൻഡ് ആൻഡ് റിഫ്രഷ്മെന്റ് സെന്റർ, പഴയങ്ങാടി 9847455338, പ്രകൃതി എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇരിട്ടി 9447484712.
ലേലം
കണ്ണൂർ കുടുംബ കോടതിയുടെ സിഎംപി42/2022 നമ്പർ വാറണ്ട് പ്രകാരം മയ്യിൽ അംശം മയ്യിൽ ദേശം റീ സർവ്വെ നമ്പർ 75/103 (75/2) ൽപ്പെട്ട 0.0243 ഹെക്ടർ വസ്തു ജനുവരി 10 ന് രാവിലെ 11.30 ന് ലേലം ചെയ്യും.
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലാ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ/സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനുവരി മൂന്ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും.