മയ്യിലിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നു
പൂട്ടിയ വീട്ടിലെകിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നാല് പവന്റെ ആഭരണങ്ങളും മൂവായിരം രൂപയും മോഷണം പോയതായി പരാതി.മാണിയൂർ ചട്ടുകപ്പാറ അരയാൽമൊട്ടയിലെ പലേരി വീട്ടിൽ യശോദ (70) യുടെ വീട്ടിലാണ് മോഷണം നടന്നത്. 22 ന് ഞായറാഴ്ച ഉച്ചക്ക് 12.45 മണിക്കും വൈകുന്നേരം 3.15 മണിക്കും ഇടയിലാണ് വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ച 4 വളകൾ, സ്വർണ്ണ കോയിൻ, അരപവന്റെ മാലയും താലിയും ഉൾപ്പെടെ നാല് പവനും അകത്ത് സൂക്ഷിച്ച മൂവായിരം രൂപയും ഉൾപ്പെടെ 2,27, 000 രൂപയുടെ നഷ്ടം സംഭവിച്ചത്. പരാതിക്കാരി വീടുപൂട്ടിതൊട്ടടുത്ത മകളുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് പിൻവശത്തെ വാതിൽ കുത്തിതുറന്ന് മോഷ്ടാവ് അകത്ത് കടന്ന് മോഷണം നടത്തിയത്.ഇവരുടെ മകനും ഭാര്യയും എറണാകുളത്ത് പോയതായിരുന്നു. ഈ സമയം ഇവർ തനിച്ചായിരുന്നു വീട്ടിൽ.