എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവരാണ് എ വിജയരാഘവന്റെ പ്രസ്താവനയെ ന്യായീകരിച്ചത്.വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി,കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജയം ജമാഅത്തെ ഇസ്ലാമിന്റെയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്. അതില്‍ തന്നെയാണ് പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നത്. അതില്‍ ഒരു സംശയവും വേണ്ട എന്നും അദ്ദഹേം വ്യക്തമാക്കി.