ആന എഴുന്നള്ളിപ്പ്; കേരള ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

0

ആന എഴുന്നള്ളിപ്പിനെ സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നൽകി. മൃഗസംരക്ഷണം ആചാരങ്ങളെ ബാധിക്കരുതെന്ന് പറഞ്ഞ സുപ്രീംകോടതി ചട്ടങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളത്ത് നടത്തണമെന്നും ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആന പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും അപ്രായോഗികമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജനങ്ങളുടെസുരക്ഷാ പ്രധാനമെന്ന ഹൈക്കോടതി നിരീക്ഷണത്തിന് അപകട സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് ആളുകള്‍ ഉത്സവത്തിന് വരുന്നതെന്നും എന്ത് സംഭവിച്ചാലും ദേവസ്വം ആണ് ഉത്തരവാദികളെന്നും സുപ്രീംകോടതി പറഞ്ഞു.തൃശ്ശൂരിലെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ഹൈക്കോടതി മാർഗനിർദേശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശങ്ങൾ അപ്രായോഗികമെന്നും, ഇത് പ്രകാരം എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *