കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ജി. എൻ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം
ഫെബ്രുവരിയിൽ കേരള കാർഷിക സർവകലാശാലയിൽ വെച്ച് നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിന്റെ മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ.എസ്.സി.എസ്.ടി.ഇ) നേതൃത്വത്തിൽ മലയാളിയും ലോകപ്രശസ്ത ശാസ്ത്രജ്ഞനും ആയ ഡോ. ജി. എൻ. രാമചന്ദ്രനെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടറും പദ്മഭൂഷൺ ജേതാവുമായ പ്രൊഫ. പി. ബലറാം പ്രഭാഷണം നടത്തി. ജി എൻ രാമചന്ദ്രന്റെ ശാസ്ത്രത്തോടുള്ള അർപ്പണബോധം ശാസ്ത്രമേഖലയിലെ പുതുതലമുറ മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കണ്ണൂർ സർവകലാശാല രജിസ്‌ട്രാർ പ്രൊഫ. ജോബി കെ. ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി പ്രൊഫ. സാബു എ. , കെ.എസ്.സി.എസ്.ടി.ഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഹരിനാരായണൻ, പ്രൊഫ. അനുപ് കുമാർ കേശവൻ, ഡോ. സൂരജ് എം. ബഷീർ എന്നിവർ സംസാരിച്ചു.
പ്രൊജക്റ്റ് മൂല്യനിർണയം, വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവെർണൻസ് (റഗുലർ – 2022 അഡ്മിഷൻ ) ഡിഗ്രി ഏപ്രിൽ 2024, പ്രൊജക്റ്റ് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ 2024 ഡിസംബർ 18,19 തീയതികളിൽ തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ വെച്ച് നടത്തുന്നതാണ് ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക