വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി, ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഡിസംബർ 21. ഫോൺ : 7560865447, 9745479354, 8301098705

യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 2024-25 അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയ കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ച യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.  അവാർഡിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്.  പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും.  നിർദേശങ്ങൾ ksycyouthicon@gmail.com എന്ന മെയിൽ ഐഡിയിൽ നൽകുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാം. അപേക്ഷകൾ ഡിസംബർ 31 വരെ സ്വീകരിക്കും.  ഫോൺ: 0471 2308630

അവധിക്കാല ടൂർ പാക്കേജുകൾ

തലശ്ശേരി കെഎസ്ആർടിസിക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെൽ ക്രിസ്തുമസ്, പുതുവത്സര അവധിദിനത്തിൽ പ്രത്യേക ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ 22ന് പൈതൽമല, 26 ന് മൂന്നാർ, 29 ന് വയനാട്, ജനുവരി രണ്ടിന് ഗവി, അഞ്ചിന് കൊച്ചിയിൽ നിന്ന് ആഡംബര കപ്പൽ യാത്ര, റാണിപുരം- ബേക്കൽകോട്ട എന്നിവയാണ് പാക്കേജിലുള്ളത്. ഫോൺ: 9497879962, 9495650994

കെയർ ടേക്കർ ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (ആൺ) തസ്തികയിൽ താൽകാലിക ഒഴിവ്. പിഡിസി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത. 41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത വയസ്സിളവ് ബാധകം. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ഇ ചലാൻ അദാലത്ത് 20, 21 തീയതികളിൽ

മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാൻ അദാലത്ത് ഡിസംബർ 20, 21 തീയതികളിൽ തലശ്ശേരി സബ് ആർ ടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ നടത്തുമെന്ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെന്റ് ) അറിയിച്ചു. ആർസി ബുക്കിൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവർ, ആർസി ഓണർ വിദേശത്ത് ആയതിനാൽ ഒടിപി ലഭിക്കാത്തത് കൊണ്ട് അടക്കാൻ പറ്റാത്തവർ, പോലീസിന്റെയും എംവിഡിയുടെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനപ്പെടും. അദാലത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ കൗണ്ടറുകൾ രാവിലെ 10.30 മുതൽ വൈകിട്ട് നാലു വരെ പ്രവർത്തിക്കും. ചലാൻ അടക്കാൻ വരുന്നവർക്ക് എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ യുപിഐ ആപ്പ് വഴിയോ പിഴ അടയ്ക്കാൻ സാധിക്കും.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്

കതിരൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ ഒഴിവിലേക്ക് മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2025 മാർച്ച് വരെ കരാറടിസ്ഥാനത്തിലാണ് നിയമനം.  ബിരുദവും ബിഎഡുമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 20 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം നേരിട്ട് ഹാജരാകണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.  ഫോൺ; 0497 2700596

പരിയാരത്തൊരുങ്ങുന്നു; ആധുനിക സജ്ജീകരണങ്ങളോടെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആശുപത്രി

പരിയാരം ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 18ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക്  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു.
കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആശുപത്രിക്കാണ് ഇവിടെ തുടക്കമാകുന്നത്.
നാഷണൽ ആയുഷ് മിഷന്റെ പ്ലാനിൽ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.
ഓരോ വിഭാഗത്തിനും പ്രത്യേക മുറികൾ, കാത്തിരിപ്പ് ഹാൾ, സ്റ്റോർ, ഫാർമസി, കണ്ണട വിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടമാണ് ഒരുങ്ങുക.പരിശോധനകൾക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും.
7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.

ഉളിക്കൽ ഗവ. ആയുർവേദ ഡിസ്‌പെൻസറി പുതിയ കെട്ടിടം ശിലാസ്ഥാപനം 18ന്

ഉളിക്കൽ ഗവ. ആയുർവേദ ഡിസ്‌പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 18ന് വൈകീട്ട് നാല് മണിക്ക് ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനാവും.

കേക്ക്, സ്‌ക്വാഷ് നൈപുണ്യ വികസന  ശിൽപശാല

കേക്ക്, ജാം, വിവിധ ഇനം സ്‌ക്വാഷുകൾ എന്നിവ നിർമിക്കുന്നത് പരിശീലിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് രണ്ട് ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 19, 20 തീയതികളിൽ കളമശ്ശേരി കാമ്പസിലാണ് പരിശീലനം.  ജി.എസ്.ടി ഉൾപ്പെടെ 1,770 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ  http://kied.info/training-calender/ വഴി അപേക്ഷിക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടാകും. ഫോൺ: 0484 2532890, 0484 2550322,  9188922785

വടക്കൻ മേഖല ഡാക് അദാലത്ത്  26ന് 

കേരള പോസ്റ്റൽ സർക്കിൾ വടക്കൻ മേഖല ഡാക് അദാലത്ത് ഡിസംബർ 26ന് വൈകീട്ട് 3.30ന് കോഴിക്കോട് നടക്കാവിലെ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ നടത്തും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിൽ നിന്നുള്ള തപാൽ കത്തുകൾ, മണി ഓർഡറുകൾ, പാർസൽ, സ്പീഡ് പോസ്റ്റ്, സേവിങ് ബാങ്ക് തുടങ്ങിയ തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കും. പരാതികൾ  ജലജ പി.പി., അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ്), പോസ്റ്റ്മാസ്റ്റർ ജനറൽ, വടക്കൻ മേഖല, നടക്കാവ്, കോഴിക്കോട് 673011 എന്ന വിലാസത്തിൽ ഡിസംബർ 17ന് മുമ്പായി ലഭിക്കണം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് എന്ന് എഴുതേണ്ടതാണ്. ഫോൺ: 04952765282

സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലെ എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന ഡാറ്റ സയൻസ്, ഡാറ്റ വിഷ്വലൈസേഷൻ, സൈബർ സെക്യൂരിറ്റി, ജനറേറ്റീവ് എഐ പ്രോപ്റ്റ് എഞ്ചിനീയറിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വിഷയങ്ങളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ്  കോഴ്‌സിന് ആറ്  മാസവും, ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ വെർച്ച്വൽ കോൺടാക്ട് സെഷനുകളിലൂടെ നടത്തും. യോഗ്യത: പ്ലസ് ടു. തിരുവനന്തപുരം ഡയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആണ് പഠന കേന്ദ്രം. അപേക്ഷകൾ ഡിസംബർ 31 വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാം. ഫോൺ: 04712325101, 8281114464 വിശദ വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ലൈറ്റ് മ്യൂസിക് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പത്താം ക്ലാസ്/തത്തുല്യ യോഗ്യത. തിരുവനന്തപുരം ജഗതിയിലെഎംജി മ്യൂസിക് അക്കാദമിയാണ് പഠന കേന്ദ്രം. ഒരു വർഷത്തെ പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ എംജി  മ്യൂസിക് അക്കാദമിയുടെ സഹായത്തോടെയാണ് നടത്തുക.   വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും.  ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും.  ഫോൺ : 9072588860

ബിസിൽ ട്രെയിനിംഗ് അപേക്ഷ ക്ഷണിച്ചു

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷവും ആറു മാസം ദൈർഘ്യമുള്ള കോഴ്‌സിന്റെ ഭാഗമായി ഇന്റേൺഷിപ്പും ലഭിക്കും.  ഫോൺ : 8304926081

കെഎസ്ആർടിസി പയ്യന്നൂർ ആഡംബര കപ്പൽ യാത്ര

കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ശനിയാഴ്ച് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. മുതിർന്നവർക്ക് 4780 രൂപയും അഞ്ചു മുതൽ പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം. കപ്പൽ യാത്രക്ക് പുറമേ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി എന്നിവിടങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. പോളിടെക്നിക് കോളേജ് നടുവിൽ ഇലക്ട്രോണിക്സ് ലാബിലേക്ക് നാലാം സെമസ്റ്ററിന് വേണ്ട ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30 ന് ഉച്ചക്ക് 12.30 വരെ അപേക്ഷ സ്വീകരിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *