അഴീക്കോടൻ സ്മാരക ഗ്രന്ഥാലയം മാച്ചേരി സുവർണ്ണജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു: ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ
50 വർഷമായി മാച്ചേരിയുടെ കലാ സാംസ്കാരിക രംഗത്ത് മുഖമുദ്ര പതിപ്പിച്ച അഴീക്കോടൻ സ്മാരക ഗ്രന്ഥാലയം മാച്ചേരിയുടെ സുവർണ്ണജൂബിലി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.
വണ്ട്യാലയിൽ ചേർന്ന സംഘാടകസമിതിയോഗം സിപിഐഎം ചേലോറ ലോക്കൽ സെക്രട്ടറി എം നൈനേഷ് ഉത്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻ്റ് പി വി സജിൽ അധ്യക്ഷനായിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ കരട് ഗ്രന്ഥാലയം സെക്രട്ടറി സാജു ഗംഗാധരൻ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാനായി കെ പി സജിത്തിനെയും കൺവീനറായി സാജു ഗംഗാധരനെയും തിരഞ്ഞെടുത്തു. 50ാം വാർഷികം വിജയിപ്പിക്കുന്നതിന് വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.
സി നാരായണൻ എം വേണുഗോപാലൻ മാസ്റ്റർ പി കെ രാജൻ ദിനേശ്ബാബു ടി ചന്ദ്രൻ പി സി പ്രകാശ്ബാബു വി സനീഷ് കെ പി സജിത്ത് സി പവിത്രൻ എന്നിവർ സംസാരിച്ചു സാജു ഗംഗാധരൻ സ്വാഗതവും സി വേണുഗോപാലൻ നന്ദിയും പറഞ്ഞു.