സ്വിഗ്ഗി തൊഴിലാളി സമരം താൽക്കാലം നിർത്തി; കാരണം മന്ത്രിയുടെ ഇടപെടൽ

0

സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക് അവസാനിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിനെ തുടർന്നാണ് താൽക്കാലികമായി സമരം അവസാനിപ്പിച്ചത്. ഈ മാസം 23 നു മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നുണ്ട്. സ്വിഗി മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സ്വിഗ്ഗി തൊഴിലാളികൾ അറിയിച്ചു. ശമ്പള വര്‍ധന ഉൾപ്പെടെ തൊഴിലാളികൾ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോയിലെ തൊഴിലാളികളും  സൂചന പണിമുടക്ക് നടത്തിയിരുന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *