സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും തൊഴിലാളികള്‍ ഉടന്‍ സമരത്തിലേക്ക് കടക്കും.കമ്മീഷന് വെട്ടിക്കുറച്ച മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സ്വിഗ്ഗി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് ഓര്‍ഡര്‍ അസൈന്‍ ആകുന്നത് മുതല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നത് വരെയുള്ള മൊത്തം ദൂരത്തിന്റെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്റര്‍ 10 രൂപയുമാക്കി നിശ്ചയിക്കുക. കമ്പനി ക്രിറ്റീരിയ അനുസരിച്ച് ഫുള്‍ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം ഗ്യാരണ്ടി 1250 രൂപ നല്‍കുക തുടണ്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.