സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാനം; നൃത്താവിഷ്കാരം കേരള കലാമണ്ഡലം ചിട്ടപ്പെടുത്തും
സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാന നൃത്താവിഷ്കാരം കേരള കലാമണ്ഡലം ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കലാമണ്ഡലം. ഇതുസംബന്ധിച് കലാമണ്ഡലം രജിസ്ട്രാർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് ഉറപ്പ് നൽകി. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകിയിട്ടുണ്ട്. നൃത്തം പഠിപ്പിക്കാൻ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം നേരത്തേ വിവാദമായിരുന്നു.